ലൈബ്രറി നേതൃസമിതി വികസന രേഖ കൈമാറി

0 1,284

ലൈബ്രറി നേതൃസമിതി വികസന രേഖ കൈമാറി

 

വെള്ളമുണ്ടഃ പഞ്ചായത്തിലെ 11 ഗ്രന്ഥാലയങ്ങളുടെ സാസ്കാരിക സാമൂഹിക ഭൗതിക വികസനത്തിന് വേണ്ടി തെയ്യാറാക്കിയ വികസന രേഖ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്
വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി ഭാരവാഹികൾ കൈമാറി.വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കൺവീനർ പി.ടി.സുഭാഷ്,വി.കെ.ശ്രീധരൻ,എം.നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

റിനൈസൻസ് ലൈബറി ചെറുകര,പബ്ലിക് ലൈബ്രറി വെള്ളമുണ്ട എട്ടേനാൽ,വിജ്ഞാൻ ലൈബ്രറി വെള്ളമുണ്ട,പ്രതിഭ ഗ്രന്ഥാലയം മൊതക്കര,ടാഗോർ സ്മാരക ഗ്രന്ഥാലയം കൊമ്മയാട്,നവജീവൻ ഗ്രന്ഥാലയം കരിങ്ങാരി,സർഗ്ഗ ഗ്രന്ഥാലയം ഒഴുക്കൻമൂല,ദീപ്തി ഗ്രന്ഥാലയം ചങ്ങാടം ,നെഹ്‌റു മെമ്മോറിയൽ ലൈബ്രറി പാലയാണ,ഗ്രാമ ദീപം പീച്ചാംകോഡ്,ആർട്സ് ലാന്റ് തരുവണ എന്നീ 11 ലൈബ്രറികളുടെ സമഗ്ര വികസനത്തിന് വേണ്ടി തയാറാക്കിയ നിർദ്ദേശങ്ങളാണ് വികസന രേഖയിലെ പ്രധാന ഉള്ളടക്കം.
പുതിയ വിജ്ഞാന സമൂഹത്തെ അഭിസംബോധന ചെയ്യാനുള്ള ഗ്രന്ഥശാലകളുടെ ശേഷി വർധിപ്പിക്കുവൻ വേണ്ടിയുള്ള ആശയങ്ങളും അഭിപ്രായങ്ങളുമാണ് വികസന രേഖ മുന്നോട്ട് വെക്കുന്നത്.