ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

0 400

മണിക്കടവ്: നവംബർ 9,10,11,12 തിയ്യതികളിലായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന ഇരിക്കൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സി ഷാജി ലോഗോ പ്രകാശന കർമം നിർവ്വഹിച്ചു. വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരും കൺവീനർമാരും പങ്കെടുത്ത യോഗത്തിൽ കലോത്സവത്തിന്റെ വിജയത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടക്കാതെ പോയ കലാമേള ഒരിടവേളക്ക് ശേഷം നടക്കുമ്പോൾ വൻ പങ്കാളിത്തമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 107 വിദ്യാലയങ്ങളിൽ നിന്നായി 5000 വിദ്യാർഥികൾ പങ്കെടുക്കുന്ന കലാമേളയുടെ നടത്തിപ്പിനായി 501 പേരുടെ വിപുലമായ സംഘാടക സമിതിക്കും രൂപം നൽകി.

ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത്‌ അംഗങ്ങളായ ഒ.വി ഷാജു, ജാൻസി കുന്നേൽ, ബാബു ഐസക്, സമീറ പള്ളിപ്പാത്ത്, ഫാ. പയസ് പടിഞ്ഞാറേമുറിയിൽ, ഷാജി വർഗീസ്, പി എം നീലകണ്ഠൻ, സണ്ണി ജോൺ റ്റി തുടങ്ങിയവർ സംസാരിച്ചു.

ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ എം പി ശ്രീനി ആണ് കലോത്സവ ലോഗോ ഡിസൈൻ ചെയ്തത്.