വെള്ളരിക്കുണ്ട് : സെൻറ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മാഗസിൻ ‘കെഷത്ത് ‘ പ്രശസ്ത കവയിത്രി ധന്യ നരിക്കോടൻ പ്രകാശനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാദർ വിപിൻ വെമ്മേനിക്കട്ടേയിൽ അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് ഹെഡ് ധന്യ മാത്യു, കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ മെർലിൻ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ജ്യുവൽ ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.