ചെറാട് മലയില്‍ കയറിയ ആളെ കണ്ടെത്തി

0 1,483

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണനാണ് മല കയറിയത്. വനംവകുപ്പിന്റെ തെരച്ചിലിലാണ് ആളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ബേസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയതായി സംശയം ബലപ്പെട്ടത്. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിഞ്ഞിരുന്നു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ വിളിച്ച് അറിയിക്കുന്നത്.

പ്രദേശവാസി തന്നെയായ രാധാകൃഷണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞദിവസം ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.