കീഴ്പ്പള്ളി വർഗീസ് ചക്കതാംപറമ്പിൽ ചികിത്സ സഹായ കമ്മറ്റി രൂപികരിച്ചു.

0 759

കീഴ്പ്പള്ളി വർഗീസ് ചക്കതാംപറമ്പിൽ ചികിത്സ സഹായ കമ്മറ്റി രൂപികരിച്ചു.

ക്ഷീരകർഷകനായ വർഗീസ് പശുവിന് പുല്ലുമായി വരുമ്പോൾ വീഴുകയായിരുന്നു . കഴുത്തിന് താഴെക്ക് പൂർണ്ണമായും തളർന്നു പോയിരിക്കുയാണ്. 24 ലക്ഷം രൂപയോളം ഇപ്പോൾ ചിലവായിരിക്കുന്നു. നിർധന കുടുംബത്തിന്റെ അത്താണിയായിരുന്ന ഇളയമകൻ മരണപ്പെടുകയുണ്ടായി. ഈ പ്രയാസത്തെ അതിജീവിച്ച് വരുമ്പോഴാണ് ഈ ദാരുണമായ അപകടം നടന്നത്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന കുടുംബത്തിന് തുടർചികിത്സക്ക് വലിയ തുക ആവശ്യമുണ്ട്. സുമനസുകളുടെ സഹായത്താലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. തുടർചികിത്സക്ക് എം.എൽ.എ , ഇരിട്ടി പഞ്ചായത്ത് പ്രസിഡണ്ട് , ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രക്ഷാധികാരികളായും ,ഫാദർ ജോസഫ് പൂവനികുന്നേൽ ചെയർമാനായും പി സി സോണിയെ കൺവീനറായും ചികിത്സ ധനസഹായ കമ്മറ്റി രൂപികരിച്ചു. ഏവരുടെയും സഹായം അഭ്യർത്ഥിക്കുകയാണ്