ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയില്‍ ഔഷധ തോട്ടം നിര്‍മ്മിച്ചു 

0 193

ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയില്‍ ഔഷധ തോട്ടം നിര്‍മ്മിച്ചു 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയില്‍ ഔഷധ തോട്ടം നിര്‍മ്മിച്ചു. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെടി നട്ടുകൊണ്ട് ഔഷധതോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ ലൈബ്രറിയുടെ ടെറസിലാണ് ഔഷധ തോട്ടം ഒരുക്കിയിരിക്കുന്നത്. ഔഷധ വെണ്ട, അയമോദകം തുടങ്ങി വിവിധ തരം ഔഷധ ചെടികളാണ് സെന്‍ട്രല്‍ ലൈബ്രറിയുടെ ടെറസില്‍ നട്ടത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ പി ജയപാലന്‍ മാസ്റ്റര്‍,  ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, ചെയര്‍മാന്‍ എം കെ നാസര്‍,  താലൂക്ക് ലൈബ്രറി സെക്രട്ടറി എം ബാലന്‍ എന്നിവര്‍ പങ്കെടുത്തു.