ആലക്കോട് മണക്കടവിൽ നിന്ന് കാണാതായ കുട്ടിയെ പയ്യാവൂരിൽ കണ്ടെത്തി
പയ്യാവൂർ: ഇന്നലെ (ചൊവ്വ) ഉച്ചയോടെ ആലക്കോട് മണക്കടവിൽ നിന്ന് കാണാതായ പന്ത്രണ്ടുകാരനെ രാത്രി വൈകി പയ്യാവൂരിൽ കണ്ടെത്തി. മണക്കടവ് സ്വദേശി ആറാം ക്ലാസ് വിദ്യാർത്ഥിയായ ശിവാനന്ദിനെയാണ് കാണാതായത്. വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനൊപ്പം ആലക്കോട് പോലീസിൽ പരാതിയും സമൂഹമാധ്യമങ്ങളിൽ അറിയിപ്പും നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പയ്യാവൂർ പൊന്നും പറമ്പിലെ കാർ ആക്സസറീസ് ഷോപ്പ് ഉടമ വി. പി. റാഫിയാണ് രാത്രി പതിനൊന്നോടെ ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് കാണപ്പെട്ട കുട്ടിയെ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്.