കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് മങ്ങാട്ട്കരയിലാണ് സംഭവം. അന്തിക്കാട് ആദർശ് വധക്കേസ് പ്രതി നിധിൽ ആണ് മരിച്ചത്. 28 വയസായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. നിധിലിനെ പിന്തുടർന്ന അക്രമി സംഘം വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.