വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റി പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി.

0 351

വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റി പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി.

പേരാവൂര്‍ : വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റി പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി.

താലൂക്ക് ആശുപത്രിയിലെ ബ്ലഡ് സ്റ്റോറേജ് സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുക, ‘സിസിടിവി കാമറ ഓഫ് ചെയ്ത ആള്‍ക്കെതിരെ നടപടി സ്വീകരിക്കുക ആവശ്യമില്ലെങ്കിലും രോഗികളില്‍ നിന്നും രക്തം വാങ്ങിക്കുന്ന നടപടി അവസാനിപ്പിക്കുക,എന്തിനും ഏതിനും രോഗികളില്‍ നിന്നും രക്തം വാങ്ങിക്കുന്ന സംവിധാനം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നിൽപ്പ് സമരം.

തറാല് ഹംസയുടെ അധ്യക്ഷതയില്‍ മുസ്ലീം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരിപ്പയില്‍ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.പൂക്കോത്ത് സിറാജ്, സലാം പാണബ്രോന്‍,പി.വി. ഇബ്രാഹിം സി.പി.ഷഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.