കതവാ കുന്നിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

0 276

കതവാ കുന്നിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

പുൽപള്ളി :ശിവകുമാർ കടുവയ്ക്ക് ഇരയായ കതവാക്കു ന്നിൽ കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു. വനം വകുപ്പ് ദ്രുതകർമ സേനയുടെ നേതൃത്വത്തിൽ രാത്രി നിരീക്ഷണം ശക്തമാക്കുകയുംചെയ്തു. കതവാക്കുന്നിൽ കടുവയുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനത്തോട് ചേർന്നുള്ള കതവാക്കുന്ന് ഗ്രാമം സന്ധ്യയായാൽ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്. കടുവയും കാട്ടുപോത്തും ആനയും കാട്ടുപന്നിയും എല്ലാം നാട്ടിലേക്ക് ഇറങ്ങുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.