സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും

0 280

സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും

 

സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎയോട് വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറിയും ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ട്. വിശദാംശങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.