വിദേശത്തുനിന്ന് നിന്ന് വരാനിരിക്കുന്നവർ ഒന്നേകാൽലക്ഷത്തോളം പേർ

0 584

വിദേശത്തുനിന്ന് നിന്ന് വരാനിരിക്കുന്നവർ ഒന്നേകാൽലക്ഷത്തോളം പേർ

വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് എത്താൻ അനുമതി കാത്തുകിടക്കുന്നത് 407 ചാർട്ടേഡ് വിമാനംങ്ങൾ.ഗൾഫ് അടക്കമുള്ള ഇടങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒന്നേകാൽലക്ഷത്തോളം പേർകൂടി പറന്നിറങ്ങും.
മടങ്ങിയെത്തുന്നവരിൽ 64 ശതമാനം പേരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴു ജില്ലകളിൽ നിന്നുള്ളവരാണ്. ഈ ജില്ലകളിൽ ക്വാറന്റീൻ സുരക്ഷാ നടപടികൾ ശക്തമാക്കാക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ആവശ്യമായവർക്ക് നിരീക്ഷണകേന്ദ്രം ഒരുക്കാനും മറ്റുള്ളവർ വീടുകളിൽ കഴിയുമ്പോൾ ക്വാറന്റീൻ ലംഘനമില്ലെന്നുറപ്പാക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും പോലീസിനും സർക്കാർ നിർദേശം നൽകി.
മുന്നൂറോളം ചാർട്ടേഡ് വിമാനങ്ങളാണ് വരാനിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനെ അറിയിച്ചു. ഈ വിമാനങ്ങളിൽ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിൽ ആളുകളെയാണു പ്രതീക്ഷിക്കുന്നത്. വിമാനം വരുന്നതിന് മൂന്നുദിവസം മുമ്പുമാത്രമാണ് യാത്രക്കാരുടെ പട്ടിക അതത് എംബസികൾ സർക്കാരിനു കൈമാറുക.
തിരിച്ചെത്തുന്നവരിൽ നല്ലൊരു ശതമാനം സ്ത്രീകളും പ്രായമായവരും കുട്ടികളുമടങ്ങുന്ന വിഭാഗമാണ്. ഇവരെ വിമാനത്താവളങ്ങളിൽത്തന്നെ ദ്രുതപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. തിരിച്ചെത്തുന്നവരിൽ യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽനിന്നെത്തിയവർക്കാണ് രോഗബാധ കൂടുതൽ സ്ഥിതീകരിച്ചിട്ടുള്ളത്.
ആകെ രജിസ്റ്റർ ചെയ്തവരിൽ പാസിന് അപേക്ഷിച്ചവർ 4,29,060 പേരാണ് (പ്രവാസികൾ-38,165). ഇതിൽ 3,79,032 പേർക്ക് പാസ് അനുവദിച്ചിട്ടുമുണ്ട് (പ്രവാസികൾ-38,165).

വന്ദേഭാരത് മിഷൻ
എത്തിയ വിമാനങ്ങൾ 218

യാത്രക്കാർ 53,545

കപ്പൽവഴി എത്തിയവർ 1621

നോർക്കയിൽ രജിസ്റ്റർചെയ്ത് ഇതുവരെ വിദേശത്തുനിന്ന് നാട്ടിലെത്തിയവർ-36,200

കോഴിക്കോട്-4704
മലപ്പുറം-4690

കണ്ണൂർ-4547

തൃശ്ശൂർ-3820

എറണാകുളം-2972

തിരുവനന്തപുരം-2819

കൊല്ലം-2715

പാലക്കാട്-2037

കാസർകോട്-1834

ആലപ്പുഴ-1790

കോട്ടയം-1664

പത്തനംതിട്ട-1654

വയനാട്-511

ഇടുക്കി-443

(എംബസികൾവഴി മാത്രം രജിസ്റ്റർചെയ്തും ചാർട്ടേഡ് വിമാനങ്ങളിലും വന്നവർ പുറമേ)

എത്തിച്ചേർന്ന പ്രവാസികൾ (പ്രധാന രാജ്യങ്ങൾ. നോർക്ക കണക്കുകൾപ്രകാരം)

ദുബായ്-9297

അബുദാബി-5222

മസ്കറ്റ്-3960

കുവൈത്ത്-3419

ദോഹ-2948

മനാമ-2610

മാലി-1601

റിയാദ്-1325

ജിദ്ദ-1180

ദമാം-991

സലാല-912

ഷാർജ-512

റാസൽ ഖൈമ-507

ലണ്ടൻ-465

ക്വലാലംപുർ-357

സിങ്കപ്പൂർ-317

ലാവോസ്-295

മോസ്കോ-247

മെൽബൺ-228

റോം-173