പിടി വിടാതെ കോവിഡ്;67 ലക്ഷത്തിലേക്ക് രാജ്യത്തെ കൊവിഡ് ബാധിതരുടെ കണക്ക്

0 581

പിടി വിടാതെ കോവിഡ്;67 ലക്ഷത്തിലേക്ക് രാജ്യത്തെ കൊവിഡ് ബാധിതരുടെ കണക്ക്

 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളിലാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രയില്‍ മരണം 6000 കടന്നു.

മഹാരാഷ്ട്രയില്‍ 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 14,53,653 ആയി. 263 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 38,347 ആയി ഉയര്‍ന്നു. മുംബൈയില്‍ 1813 പുതിയ കേസുകളും 47 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 24,199 ആണ്. ആകെ മരണം 9,152 ആയി. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7051 പോസിറ്റീവ് കേസുകളും 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 647,712 ആയി ഉയര്‍ന്നു. ആകെ 9370 കൊവിഡ് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5395 പോസിറ്റീവ് കേസുകളും 62 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 4256 പുതിയ കേസുകളും 38 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 723,512ഉം, മരണം 6019ഉം ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ 6092, രാജസ്ഥാനില്‍ 2165, മധ്യപ്രദേശില്‍ 1460 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.