ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ഓൺലൈൻ ഗണിത ശാസ്ത്ര പരമ്പരക്ക് ശനിയാഴ്ച മുതൽ തുടക്കം

0 203

ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ഓൺലൈൻ ഗണിത ശാസ്ത്ര പരമ്പരക്ക് ശനിയാഴ്ച മുതൽ തുടക്കം

ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ഗണിതശാസ്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബിരുദ, ബിരുദാനന്തര , ഗവേഷണ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ഉൾപ്പെടുത്തി ഓൺലൈൻ ഗണിത ശാസ്ത്ര പരമ്പരക്ക് ശനിയാഴ്ച മുതൽ തുടക്കമാവുന്നു. നൈസർ (NISER ) ഭുവനേശ്വർ , കോഴിക്കോട് സർവകലാശാല ഗണിത ശാസ്ത്ര വകുപ്പ് എന്നീ സ്ഥാപനങ്ങളിൽ പ്രൊഫസർ ആയിരുന്ന ഡോ . വെള്ളാട്ട് കൃഷ്ണകുമാറാണ് ക്‌ളാസുകൾ നയിക്കുക. ”കൃഷ്ണാസ് ക്ളാസ് റൂം ” എന്ന യൂ ട്യൂബ്‌ ചാനലിലൂടെ (bit.ly/2FsP6RQ) ലഭ്യമാകുന്ന ക്‌ളാസിനായി വളാഞ്ചേരി യിലെ സ്വന്തം വീട്ടിൽ സ്റ്റുഡിയോവും തയാറാക്കിയിട്ടുണ്ട്. ചർച്ചകൾ സംശയ നിവാരണം തുടങ്ങിയവക്ക് അവസരങ്ങൾ ലഭിക്കുന്ന ഗൂഗിൾ ക്ളാസ് റൂമിൽ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അംഗങ്ങളാണ്. പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം 10 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ ഡോ. വി. അജിത നിർവഹിക്കും. IQAC കോഡിനേറ്റർ കെ.വി. പ്രമോദ്‌ കുമാർ അദ്ധ്യക്ഷത വഹിക്കും. ഗണിതശാസ്ത്ര വകുപ്പ് മേധാവി ഡോ . ആർ. ബിജുമോൻ , പി.പ്രിയങ്ക, ജിംലി മാനുവൽ , സി. ഷീന, പി.വി. മായ, ടി.എം. വിദ്യ എന്നിവർ പരമ്പരക്ക് നേതൃത്വം വഹിക്കും.