ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കും പാച്ചുവും അത്ഭുതവിളക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.
ഫഹദ് ഫാസിലിന് പുറമെ ഇന്നസെന്റ്, ഇന്ദ്രൻസ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. സേതു മണ്ണാർക്കാടാണ് ചിത്രത്തിന്റെ നിർമാണവും വിതരണവും നിർവഹിക്കുന്നത്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശരൺ വേലായുധൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഗോവയും എറണാകുളവുമാണ്.