പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ ആറു ലിറ്റർ ചാരായവുമായി പേരാവൂർ അത്തൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.
അത്തൂർ കോളനിയിലെ വിജിൻ ഓരത്തേൽ (വയസ്സ്: 28/2020) ആണ് പിടിയിലായത്. കോവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിൽ അത്തൂർ ഭാഗത്ത് ഇയാളുടെ നേതൃത്വത്തിൽ ചാരായ വിൽപ്പന നടക്കുന്നതായി ബഹു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളെ കൂത്തുപറമ്പ് JFCM മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി കണ്ണൂർ സെന്റർ ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, കെ.എ.ഉണ്ണികൃഷ്ണൻ, പി.എസ്.ശിവദാസൻ, എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.