നെടുംപൊയിൽ 28 മൈലിനു സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ മറിഞ്ഞു

0 863

28 മൈലിനു സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ മറിഞ്ഞു അപകടം. വാന്‍ ഡ്രൈവര്‍ ഇരിക്കൂര്‍ സ്വദേശി പുതിയപുരയില്‍ സാജിറിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇയാളെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്. മാണ്ഡ്യയില്‍ നിന്നും വെല്ലവും കയറ്റി കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ചിതറിക്കിടന്ന വെല്ലചാക്കുകള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.