ഒരു ‘സോറി’യിൽ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ എന്ന് പൊലീസ്; കൊല്ലം, ആലപ്പുഴ ജില്ലക്കാരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കേണ്ടായിരുന്നെന്ന് സോഷ്യൽമീഡിയ

0 338

കോഴിക്കോട്: സംസ്ഥാനത്ത് അടുത്തിടെ വർധിച്ചുവരുന്ന അക്രമങ്ങളെ മുൻനിർത്തി ബോധവത്കരണ വീഡിയോയുമായി കേരള പൊലീസ്. ഒരു സോറിയിൽ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ എന്നാണ് കേരളപൊലീസിന്റെ പുതിയ വീഡിയോയിൽ പറയുന്നത്. ‘തല്ലുമാല’ എന്ന സിനിമയിലെ രംഗം ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് .

‘തല്ല് വേണ്ട സോറി മതി?? ആരാണ് ശക്തൻ..

മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ.. ഒരു സോറിയിൽ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ?? അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും ?? എന്നാൽ കൊല്ലത്തേയും ആലപ്പുഴയെയും മാത്രം അടിക്കുറിപ്പിൽ പരമാർശിച്ചതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്ന് ഉയരുന്നത്.

‘കൊല്ലം, ആലപ്പുഴ ജില്ലക്കാരെ മൊത്തത്തിൽ അടച്ചു ആക്ഷേപിക്കണ്ടാരുന്നു’. ‘മറ്റു ജില്ലകളിലും വിഷയങ്ങൾ ഉണ്ടല്ലോ..ഈ പോസ്റ്റിലെ വിഷയം കൊള്ളാം.. പക്ഷെ രണ്ട് ജില്ലക്കാരെ മാത്രം മോശം ആയി ചിത്രീകരിച്ചതിനു കേരളപൊലീസ് അല്ലേ ജനങ്ങളോട് സോറി പറയേണ്ടത് ?? എന്നായിരുന്നു ഒരു കമന്റ്

 

Get real time updates directly on you device, subscribe now.