അമ്പായത്തോട് മുതൽ മണത്തണ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ; കെ.സി.വൈ.എമ്മിന്റെയും സി.എം.എല്ലിന്റെയും നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധം
അമ്പായത്തോട് മുതൽ മണത്തണ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്പായത്തോട് കെ.സി.വൈ.എമ്മിന്റെയും സി.എം.എലിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സും പ്രതിഷേധ സൂചകമായി റോഡിലെ കുഴിയിൽ വാഴ നടീലും നടന്നു.
ദിനംപ്രതി നിരവധി വാഹനങ്ങളും വഴിയാത്രക്കാരും സഞ്ചരിക്കുന്ന പാതയിലെ വലിയ ഗർത്തങ്ങളിൽ വീണ് ആളുകൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്. എന്നിട്ടും വേണ്ട നടപടികൾ അധികാരികൾ സ്വീകരിക്കാത്തതിൽ റോഡിൽ വാഴ നട്ടത്.
പ്രതിഷേധ പരിപാടികൾക്ക് കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റ് പ്രസിഡന്റ്മെൽബിൻ കല്ലടയിൽ, സെക്രട്ടറി ഗോഡ്സൺ ഇലഞ്ഞിമറ്റത്തിൽ, സി.എം.എൽ പ്രസിഡന്റ് ഷെറിൻ അഞ്ചേരി, പ്രവർത്തകരായ ഫെബിൻ കൊച്ചുതാഴത്ത്, ഷോൺ കവികല്ലറക്കൽ,അലൻ ചെരുവിളയിൽ, നിജൂൽ റെജി, ക്രിസ്റ്റി അഞ്ചേരി, പ്രിൻസ് പയ്യമ്പള്ളി, അജിൻ പള്ളിത്താഴത്ത്, ഡോൺ കവികല്ലറക്കൽ, എന്നിവർ നേതൃത്വം നൽകി.