എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

0 623

മാനന്തവാടി: മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണെന്നാരോപിച്ചും, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചും എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് നൗഫല്‍ പഞ്ചാരക്കൊല്ലി, മുന്‍സിപ്പല്‍ പ്രസിഡന്റ് ഫൈസല്‍ പഞ്ചാരക്കൊല്ലി, മുനിസിപ്പല്‍ സെക്രട്ടറി സുബൈര്‍ മാനന്തവാടി എന്നിവര്‍ നേതൃത്വം നല്‍കി.