മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

0 444

മാനന്തവാടി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു . പഞ്ചായത്ത് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായി. പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സി. അസീസ് , അഡ്വ. പടയൻ റഷീദ് , ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, കടവത് മുഹമ്മദ്‌, കൊച്ചി ഹമീദ്, കെ. ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ, പി. കെ. അബ്ദുൽ അസീസ്, നസീർ. കെ. എ, പി. സി. ഇബ്രാഹിം ഹാജി, ടി. മൊയ്‌ദു, എം. സുലൈമാൻ, അഹമ്മദ്‌ കുട്ടി, കുനിയൻ അസീസ്, സിദീഖ് തുടങ്ങിയവർ സംസാരിച്ചു.