സെക്രട്ടേറിയറ്റിലെ തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പിഡബ്യൂഡി അന്വേഷണ റിപ്പോര്‍ട്ട്

0 287

സെക്രട്ടേറിയറ്റിലെ തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പിഡബ്യൂഡി അന്വേഷണ റിപ്പോര്‍ട്ട്

 

തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പിഡബ്യൂഡി അന്വേഷണ റിപ്പോര്‍ട്ട്. ഫാൻ ഉരുകി ഫയലിലേക്കും കർട്ടനിലേക്കും വീണാണ് തീ പടർന്നത്, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിൽ വിശദ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ഇന്നലെത്തന്നെ നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രി ജി സുധാകരന് ഇന്ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം സെക്രട്ടറിയേറ്റിന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. തീപിടിത്തത്തിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. ഇന്നലെയുണ്ടായ പ്രശ്നങ്ങളില്‍ ചീഫ്സെക്രട്ടറി ജാഗ്രതയോടെ ഇടപെട്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

അതേസമയം സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കത്തിപ്പോയ ഫയലുകളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.