കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു.

0 542

കരിക്കോട്ടക്കരി :കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ രൂപീകരിച്ച വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരനും പോലീസ് സബ് ഇൻസ്പെക്ടറുമായ ശെൽവരാജ് പി. നിർവ്വഹിച്ചു.
സർവ്വശിക്ഷ കേരളയുടെ ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ടി.എം തുളസീധരൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ സോജൻ വർഗീസ് പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് തോമസ് എൻ.പി, മദർ പി.ടി.എ പ്രസിഡന്റ് ജാൻസി ജോബി, ജോസ്ലിൻ ജോസ്, എലിസബത്ത് കെ ജെ തുടങ്ങിയവർ സംസാരിച്ചു.
സ്കൂളിലെ തെരഞ്ഞെടുത്ത 15 കുട്ടികളെ ഉൾപ്പെടുത്തിയാണ് ആദ്യ ഘട്ടത്തിൽ വായനക്കൂട്ടം രൂപീകരിച്ചിട്ടുള്ളത്. കുട്ടികളുടെ നേതൃത്വത്തിൽ, പുസ്തകാസ്വാദനം, പുസ്തക ചർച്ച തുടങ്ങി വായനയെ വളർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങളാണ് വായനക്കൂട്ടത്തിലൂടെ നടപ്പിലാക്കുന്നത്.ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്കുള്ള ഉപഹാര വിതരണവും ഇതോടൊപ്പം നടന്നു.