വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

0 441

വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

പുല്‍പ്പള്ളി:വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.പുല്‍പ്പള്ളി കദവകുന്ന് ബസവന്‍കൊല്ലി കോളനിയിലെ മാധവദാസിന്റെ മകന്‍ മകന്‍ ശിവകുമാര്‍ (23) ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. കടുവ കൊന്ന് ഭക്ഷിച്ചതിന് ശേഷമുള്ള ശരീരാവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനംഇന്നലെ രാവിലെ വനത്തില്‍ പോയ ശിവന്‍ രാത്രി വൈകിയും വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സമീപത്തെ വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു .തെരച്ചിലില്‍ മരത്തില്‍ വാക്കത്തി കൊത്തിയ നിലയിലും ചെരുപ്പും രക്ത പാടും കണ്ടു.വനപാലകരും പോലീസും നടത്തിയ തെരച്ചിലില്‍ ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.പുല്‍പ്പള്ളി ടൗണിലെ ഓട്ടോ ഡ്രൈവറാണ് ശിവകുമാര്‍.