തലശേരി നഗരസഭയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

0 132

തലശേരി: നഗരസഭയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചു . നഗരസഭാ അധ്യക്ഷ കെ.എം.ജമുന റാണി ദേശീയപതാക ഉയർത്തി. ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു .
നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ നനഗരസഭ അധ്യക്ഷ കെ.എം.ജമുന റാണി റിപ്പബ്ലിക് ദിന സന്ദേശം നൽകി. വൈസ് .ചെയർമാൻ വാഴയിൽ ശശി ,സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.വി.ജയരാജൻ ,നഗരസഭാംഗങ്ങളായ എൻ. രേഷ്മ, ടി.കെ.സാഹിറ, സി. സോമൻ, അഡ്വ: കെ.എം.ശ്രീശൻ ,എൻ .മോഹനൻ, പ്രിത പ്രദിപ്, ഫൈസൽ പുനത്തിൽ ,സ്റ്റാഫ് സിക്രട്ടറി കെ സുധീർ. തുടങ്ങിയവർ സംസാരിച്ചു