പാലുകാച്ചി ടൂറിസത്തിന് സാധ്യത തെളിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു
അടയ്ക്കാത്തോട്: പാലുകാച്ചി ടൂറിസത്തിന് സാധ്യത തെളിച്ച് . സെൻ്റ് തോമസ് മൗണ്ട് പാലുകാച്ചി മല റോഡ് കോൺക്രീറ്റ് ചെയ്തു. കേളകം പഞ്ചായത്ത് 7 ലക്ഷം രൂപ ചിലവിട്ടാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ ശാന്തിഗിരിയിൽ നിന്ന് പാലുകാച്ചി മലയുടെ അടിവാരമായ സെൻ്റ് തോമസ് മൗണ്ട് വരെ ഗതാഗതം സുഗമമായി സഞ്ചാരികൾക്ക് എത്താനാകും.നിലവിൽ പാലുകാച്ചി ടൂറിസം പദ്ധതിയുടെ ഭാഗമായി 1കോടി 90ലക്ഷം രൂപയുടെ പ്രൊജക്റ്റ് തയ്യാറാക്കി പഞ്ചായത്ത് ഭരണാനുമതിയോട് കൂടി കഴിഞ്ഞ ആഴ്ച്ച മന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്.