ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സേഫ്റ്റി കമ്മറ്റിയോഗം നടന്നു.

0 1,044

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സേഫ്റ്റി കമ്മറ്റിയോഗം നടന്നു.

കൊട്ടിയൂര്‍:ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സേഫ്റ്റി കമ്മറ്റിയോഗം നടന്നു.പ്രസിഡന്റ് ഇന്ദിരാ  ശ്രീധരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കുന്നതിനായാണ് സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്നത്.യോഗത്തില്‍ പച്ചക്കറി,പലചരക്ക് കടകള്‍ ,മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ എല്ലാ ദിവസവും രാവിലെ 8മണിമുതല്‍ വൈകിട്ട് 5 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനും റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാറിന്റെ നിബന്ധനകള്‍ പാലിച്ച് ഉപഭോക്താക്കള്‍ തന്നെ റേഷന്‍ കടകളിലെത്തി കൈപറ്റുന്നതിനും തീരുമാനമായിട്ടുണ്ട് .മലയോര പ്രദേശമായത് കൊണ്ട് തന്നെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും റേഷന്‍കടകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് സേഫ്റ്റി കമ്മറ്റി ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്.റേഷന്‍ കടകളിലും മറ്റും എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്ന തിനോടൊപ്പം മാസ്‌ക് ധരിക്കണമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.കൂടാതെ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.യോഗത്തില്‍ കേളകം പോലീസ് എസ് എച്ച് ഒ പിവി രാജന്‍,വില്ലേജ് ഓഫീസര്‍ ജോമോന്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ സരുണ്‍ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം എന്നിവര്‍ പങ്കെടുത്തു