വെണ്ണിയോട് റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി കരിഞ്ഞ നിലയിൽ

0 377

കൽപ്പറ്റ: വെണ്ണിയോട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തി കരിഞ്ഞ നിലയിൽ.
വലിയ കുന്ന് വീട്ടിൽ രജിതയുടെ സ്കൂട്ടറാണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ചുണ്ടക്കരയിലെ ഒരു തുണിക്കടയിൽ ജോലി ചെയ്തു വരുന്ന രജിതക്ക് വീട്ടിലേക്ക് റോഡില്ല. ഇതുകാരണം ഇവർ പതിവായി റോഡരികിലാണ് സ്കൂട്ടർ നിർത്തിയിട്ടിരുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ സ്കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.