ഗാന്ധി രക്തസാക്ഷിദിനത്തിൽ എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

0 706

മാനന്തവാടി:ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി രാഷ്ട്രപിതാവിനെ വധിച്ച ആർ.എസ്.എസ് ഭീകരൻ ഗോഡ്സയുടെ കോലം കത്തിച്ചും തൂക്കിലേറ്റിയും പ്രതിഷേധിച്ചു. പഞ്ചാരക്കൊല്ലിയിൽ നടന്ന പ്രതിഷേധം എസ്.ഡി.പി. ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലി ഉദ്ഘാടനം ചെയ്തു. ഗോഡ്‌സയാവാൻ കത്തുനിൽക്കുന്നവരുടെ ഇന്നിന്റെ ഇന്ത്യയിൽ എല്ലാവർക്കും തുല്യ നീതി ലഭിക്കുന്ന ഒരു നല്ല നാളേക്കായ് ആർ. എസ്. എസിനെതിരെ എസ്.ഡി.പി.ഐ നടത്തുന്ന പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതരത്വ വിശ്വാസികളുടേയും പിന്തുണ ഉണ്ടാവണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു

വിവിധ ബ്രാഞ്ചുകളിൽ നടന്ന പ്രതിഷേധത്തിന് മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ പഞ്ചാരക്കൊല്ലി, സെക്രട്ടറി സുബൈർ, നജീബ്, ജാബിർ എ പി തുടങ്ങിയവർ നേതൃത്വം നൽകി.