എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു.
കേളകം: ഭാരതത്തിന്റെ അമൃതവർഷം ആഘോഷിക്കുന്ന സന്ദർഭത്തിൽ 73ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ് സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് പതാക ഉയർത്തി. കേളകം പോലീസ് സബ് ഇൻസ്പെക്ടർ ജാൻസി മാത്യു മുഖ്യസന്ദേശം നൽകി. ആസാദ് ക അമൃത് മഹോത്സവ സന്ദേശം സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര നൽകി. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് ആശംസ അർപ്പിച്ച് സംസാരിച്ചു. ദേശസ്നേഹ സന്ദേശ യാത്രയുടെ ഭാഗമായുള്ള നൃത്താവിഷ്കാരം അരങ്ങേറി. എസ് പി സി കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ഉണ്ടായിരുന്നു. തുടർന്ന് ആസാദ് ക അമൃത് മഹോത്സവത്തിന്‍റെ ഭാഗമായുള്ള ദേശസ്നേഹ സന്ദേശയാത്ര കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലായി നടന്നു. കേളകം ബസ് സ്റ്റാൻഡിൽ നടന്ന ദേശസ്നേഹ സന്ദേശയാത്ര കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. കണിച്ചാർ ടൗണിൽ നടന്ന ദേശസ്നേഹ സന്ദേശയാത്ര പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് ഉദ്ഘാടനം ചെയ്തു. ചുങ്കക്കുന്ന് ടൗണിൽ നടന്ന ദേശസ്നേഹ സന്ദേശയാത്ര കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ നൈസ് മോൻ, ഫാ. എൽദോ ജോൺ, ഷീന ജോസ്, അലീന തോമസ്, അനൂപ് കുമാർ, ബിബിൻ ആന്റണി, സോണി ഫ്രാൻസിസ്, ജീനാ മേരി, ജോബി ഏലിയാസ്, ടൈറ്റസ് പി സി, അശ്വതി കെ ഗോപിനാഥ്, രാധിക, മാത്യു കെ ടി, സനില, ജോസഫ് കെ സി, ദീപ മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.