കൊറോണ വ്യാപനം തടയാൻ രാജ്യത്ത് സ്മാർട്ട് ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കും.

കൊറോണ വ്യാപനം തടയാൻ രാജ്യത്ത് സ്മാർട്ട് ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കും.

0 985

കൊറോണ വ്യാപനം തടയാൻ രാജ്യത്ത് സ്മാർട്ട് ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കും.

 

കൊറോണ വ്യാപനം തടയാൻ രാജ്യത്ത് സ്മാർട്ട് ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കും. ഇതിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സോണുകളാക്കി മാറ്റിയാകും ഇനി നിയന്ത്രണങ്ങൾ നടപ്പിലാക്കുകയെന്നാണ് സൂചന. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും. ഇതിന് ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുകയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് സോണുകളാണ് ഉണ്ടാവുക. കോവിഡ്-19 ബാധയുടെ തീവ്രത കണക്കിലെടുത്താണ് ഇത്തരം രീതി കൊണ്ടുവരിക.
റെഡ് സോൺ: ഇവിടെ യാതൊരു തരത്തിലുമുള്ള പ്രവർത്തനങ്ങളും അനുവദിക്കില്ല. രോഗബാധിതരുടെ എണ്ണം വലിയതോതിൽ റിപ്പോർട്ട് ചെയ്‌യുന്ന ജില്ലകളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും.
ഓറഞ്ച് സോൺ: ഈ മേഖലകളിൽ അത്യാവശ്യം പ്രവർത്തനങ്ങൾ അനുവദിക്കും. കൃഷി വിളവെടുപ്പ്, അത്യാവശ്യമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ അനുവദിക്കും. കൊറോണ ബാധിതരുടെ എണ്ണം വളരെ കുറഞ്ഞ സ്ഥലങ്ങളാണ് ഓറഞ്ച് സോണിൽ വരിക.

ഗ്രീൻ സോൺ: കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങൾ ഗ്രീൻ സോണാകും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇവിടെ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് സൂഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങൾ പ്രവർത്തിക്കാൻ അനുവദിച്ചേക്കും.
ലോക്ക് ഡൗൺ നീട്ടിവെക്കണമെന്നാണ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർച്ചയായ ലോക്ക് ഡൗൺ നിയചന്ത്രണങ്ങൾ സമ്പദ്ഘടനയെ ബാധിച്ചേക്കാമെന്നതിനാലാണ് ഇത്തരമൊരു നിർദ്ദേശം സർക്കാർ പരിഗണിക്കുന്നതെന്നാണ് വിവരങ്ങൾ.