പ്രവാസികള്‍ക്കായി മെഴുകുതിരി കത്തിച്ച് കോൺഗ്രസിൻ്റെ ഐക്യദാര്‍ഢ്യം.
പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരേണ്ടുന്ന കാര്യത്തിലും യാത്രാ ചിലവ് വഹിക്കേണ്ടുന്ന വിഷയത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ തുടരുന്ന അലംഭാവം അവസാനിപ്പിക്കാനും,കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ മുഴുവൻ പൗരൻമാരെയും
ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസികളുടെ കാര്യത്തിൽ ആത്മാർത്ഥമായ സമീപനം സ്വീകരിക്കുന്നില്ലെന്നും സാമ്പത്തികമായി തകർന്ന പ്രവാസികളുടെ വിമാനയാത്രാ ചിലവ് സർക്കാറുകൾ വഹിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നേതാക്കളായ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സന്തോഷ് ജോസഫ് എന്നിവർ സമരത്തിന് നേതൃത്വം നല്കി.