മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി

0 823

മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. കൊച്ചി ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരനാണ് (62) കൊല്ലപ്പെട്ടത്. മകൻ അമലിനെ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുന്നത്. മദ്യലഹരിയിലായിരുന്ന മകന്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുക പതിവായിരുന്നു. കരുണകാരന്‍റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.