കോഴിക്കോട് യുവാക്കള്‍ക്കിടയിലും കോവിഡ് രോഗവ്യാപനം രൂക്ഷം
കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ രോഗം ബാധിക്കുന്നവരിലേറെയും യുവാക്കളെന്നു ജില്ല ഭരണകൂടം. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 41 ശതമാനം പേരും യുവാക്കളാണ്. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് ഇതിനു കാരണമെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്താൻ ജില്ലാഭരണകൂടം നടപടികൾ കര്‍ശനമാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളിലാണ് കോവിഡ് ബാധിച്ചതിൽ അധികവും യുവാക്കളാണെന്നു വ്യക്തമായിരിക്കുന്നത്. രോഗം ബാധിച്ചവരിൽ ഇരുപതിനും നാല്പതിനും ഇടയിൽ വയസുള്ളവർ 41ശതമാനമാണ്. നാല്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ 29 ശതമാനവും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള വിമുഖതയാണ് യുവാക്കളിൽ രോഗബാധ വർധിക്കാനുള്ള പ്രധാന കാരണം.