കോവിഡിൽ കായിക മേഖല തളരുമ്പോൾ ആശ്വാസം പകർന്ന് ഇരിക്കൂറിൽ കാൽപ്പന്തു മത്സരങ്ങൾക്ക് തുടക്കം
കോവിഡിൽ കായിക മേഖല തളരുമ്പോൾ ആശ്വാസം പകർന്ന് ഇരിക്കൂറിൽ കാൽപ്പന്തു മത്സരങ്ങൾക്ക് തുടക്കമായി. ഇരിക്കൂറിലെ ഡയനാമോസ് സ്‌പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൻ്റെ ഉദ്ഘാടനം ഇരിക്കൂർ എം.എൽ.എ. അഡ്വ: സജീവ് ജോസഫ് നിർവ്വഹിച്ചു.
ഫെബ്രുവരി 7 മുതൽ 18 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഡയനാമോസ് ക്ലബ് പ്രസിഡൻ്റ് കെ.ആർ. അബ്ദുൾ ഖാദർ അധ്യക്ഷനായി. സി.വി. ഫൈസൽ മുഖ്യാതിഥിയായി. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി. മുനീറുദ്ധീൻ, സി.സി. ഹനീഫ, സി.സി. ഷാജഹാൻ, എ.പി. മർസൂക്, ആർ. പി. നാസർ, വി.സീയാദ്, പി.സിദ്ധീഖ്, എൻ. പി. ശാദിലി, പി.ഷെമീം, പി. സാജിദ്, കീത്തേടത്ത് അബ്ദുൽ സലാം, അലാന രാജൻ ,എം .പി .ഹാരിസ്, , എൻ. ശുക്കൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഉദ്ഘാടന ദിനത്തിൽ ബ്രദർസ് എഫ് .സി . ഒളവറയും, ഫലാഫീൽ എഫ്.സി. ശ്രീകണ്ഠാപുരവും തമ്മിൽ ഏറ്റുമുട്ടി.