ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ ഓണ്‍ലൈന്‍ വാഹന സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ ഓണ്‍ലൈന്‍ വാഹന സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ ഓണ്‍ലൈന്‍ വാഹന സൗകര്യമൊരുക്കി സംസ്ഥാനസര്‍ക്കാര്‍. ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്ക്ക് കേരളത്തിലേക്ക് എത്താന്‍ വാഹനം ലഭ്യമാകും.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് മാത്രമായിരുന്നു സംസ്ഥാനത്തേക്ക് തിരികെ വരാന്‍ കഴിഞ്ഞിരുന്നത്. ഈ പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമുണ്ടാകുന്നത്.
കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം ഓൺലൈൻ സംവിധാനം തയാറാക്കി. വാഹനം ആവശ്യമുള്ള അന്യസംസ്ഥാന ങ്ങളിലുള്ളവര്‍ www.keralatourism.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആവശ്യാനുസ രണമുള്ള വാഹനം തെരഞ്ഞെടുക്കാം.
അവർ ലഭ്യമാക്കുന്ന ആവശ്യവും ബന്ധപ്പെണ്ടേ നമ്പരും അടക്കമുള്ള വിവരങ്ങൾ ടൂർ ഓപറേറ്റർക്ക് ടൂറിസം വകുപ്പ് ഇ-മെയിൽ വഴി കൈമാറും. അതേസമയം തന്നെ യാത്രക്കാർക്കും രജിസ്റ്റർ നമ്പറും തെരഞ്ഞെടുക്കുന്ന ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ലഭ്യമാക്കും.പരസ്പരം ബന്ധപ്പെട്ട് അവർക്ക് യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രാക്കൂലിയും നിശ്ചയിക്കാം. ഈ വാഹന നമ്പർ ഉപയോഗിച്ച് പ്രവാസി യാത്രക്കാർക്ക് കേരളത്തിലേക്കുള്ള യാത്രാ പാസിന് അപേക്ഷിക്കാന്‍ കഴിയും. 5897 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന 500 ഓളം വാഹനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നത്.