പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹ‍ർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും

പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹ‍ർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും

0 291

പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹ‍ർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും

പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹ‍ർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും

 ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രവാസി ലീഗൽ സെൽ, എം കെ രാഘവൻ എം പി ഉൾപ്പടെയുള്ളവര്‍ നല്‍കിയ ഹർജികളാണ് പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കേസ് പരിഗണിക്കുക. വിസിറ്റിംഗ് വീസയിലും ടൂറിസ്റ്റ് വീസയിലുമൊക്കെ പോയ നിരവധി പേർ ഗൾഫ് നാടുകളിൽ കുടുങ്ങിയിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് ഇന്ത്യക്കാർ രോഗബാധിതരായും ദുരിതമനുഭവിക്കുകയാണ്. രോഗമില്ലാത്തവരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയക്കണം. രോഗബാധിതർക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.