രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സരിതയുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0 448

രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സരിതയുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തന്റെ നാമനിർദേശപത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്തതാണ് സരിത സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. വയനാട് ലോകസഭ മണ്ഡലത്തിൽ പുതുതായി തെരഞ്ഞെടുപ്പ് നടത്തണം എന്നും ഹർജിയിൽ സരിത എസ് നായർ ആവശ്യപ്പെട്ടുo.