എടൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞു

0 1,219

 

എടൂർ:എടൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞു പേരാവൂരിലേക്ക്  പോവുകയായിരുന്നു കെ കെ ഗ്രൂപ്പിന്റെ ടിപ്പർ ലോറിയാണ്   എടൂർ ആനപ്പന്തി റോഡിൽ വെമ്പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞത്.ഇന്ന് രാവിലെയാണ് സംഭവം.  ഇതേ തുടർന്ന് എടൂർ ആനപ്പന്തി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ മട്ടന്നൂർ സ്വദേശിയായ ഡ്രൈവർ വിനോദ് (30) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുതുതായി പണിതീർക്കുന്ന എടൂർ പാറത്തിൻകടവ് റോഡിലെ   വീതി കുറഞ്ഞ പഴയപാലമാണ് അപകടകാരണം. എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ലോറി പുഴയിലേക്ക് മറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു.