വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു

0 653

വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല കമ്മിറ്റി കൂടുതൽ പ്രവർത്തന ക്ഷമമാക്കുന്നതിന് വേണ്ടി പുതിയ വർക്കിങ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിയേയും തിരഞ്ഞെടുത്ത് പുനഃസംഘടിപ്പിച്ചു. കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് എസ് ജെ തോമസ് സ്വർണപ്പള്ളിയെയും , കണിച്ചാർ യൂണിറ്റ് പ്രസിഡന്റ് മത്തായി മൂലേച്ചാലിനെയും പുതിയ വർക്കിങ് പ്രസിഡന്റുമാരായും നിലവിലുണ്ടായിരുന്ന ജനറൽ സെക്രട്ടറിയെ മാറ്റി കേളകം യൂണിറ്റിലെ എം എസ് തങ്കച്ചനെ പുതിയ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജോർജ്ജ്കുട്ടി വാളുവെട്ടിക്കൽ കേളകം മേഖല പ്രസിഡന്റായി തുടരും.കൊട്ടിയൂർ വ്യാപാര ഭവനിൽ വെച്ച് ചേർന്ന മേഖല കമ്മിറ്റിയുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.യോഗം ജില്ലാ പ്രസിഡന്റ്‌ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ വ്യാപാരമേഖല കൂടുതൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കച്ചവടക്കാർക്ക് അനുകൂലമായ സമീപനങ്ങൾ സർക്കാരിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കണ്ടെയിന്മെന്റ് സോൺ പ്രഖ്യാപിക്കുമ്പോഴും ടൗണുകൾ അടച്ചിടുമ്പോഴും വ്യാപാരികളുടെ നഷ്ടം കൂടി പരിഗണിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും തയ്യാറാകണമെന്നും കേരള വ്യാപാരി വ്യവസായി സംസ്ഥാന ട്രഷറർ കൂടിയായ ദേവസ്യ മേച്ചേരി ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലിൽ , മേഖലയിലെ മറ്റ് ഭാരവാഹികൾ , കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് കൊട്ടിയൂർ യൂണിറ്റ് ജനറൽ സെക്രട്ടറി ജയിംസ് സ്വാഗതവും മേഖല ട്രഷറർ ജോൺ കാക്കരമറ്റം നന്ദിയും പറഞ്ഞു