യു ഡി എഫ് പ്രതിഷേധ സംഗമം നടത്തി

0 452

യു ഡി എഫ് പ്രതിഷേധ സംഗമം നടത്തി

ഇരിട്ടി : സെക്രട്ടറിയേറ്റിലെ തീപിടിത്തം എൻ. ഐ .എ അന്വേഷിക്കുക , തീപിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും , സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും യുഡിഎഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കരിദിനത്തിൻ്റെ ഭാഗമായി യു.ഡി. എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു .
അഡ്വ: സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ എം .എം മജീദ് അധ്യക്ഷത വഹിച്ചു. പി.കെ.ജനാർദ്ദനൻ , ഇബ്രാഹിം മുണ്ടേരി , തോമസ് വർഗീസ് , അഡ്വ: റോജസ് സെബാസ്റ്റ്യൻ , പി.എ. നസീർ , പി.കുട്ട്യപ്പ മാസ്റ്റർ , അഷ്റഫ് ചായിലോട് , സമീർ പുന്നാട് , പി.വി.മോഹനൻ , ഷൈജൻ ജേക്കബ് , ഷാനിദ് പുന്നാട് , എം. അബ്ദുറഹിമാൻ ,സി.കെ. ശശിധരൻ , എൻ.കെ. ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു.