പേരാവൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും, ധർണ്ണയും നടത്തി.

0 1,298

പേരാവൂർ : പേരാവൂർ പഞ്ചായത്തിലെ മുരിങ്ങോടി എടപ്പാറ കോളനി, ലക്ഷംവീട് കോളനി, കാഞ്ഞിരപ്പുഴ കുടിവെള്ള പദ്ധതി, പങ്കക്കുന്ന് കുടിവെള്ള പദ്ധതി, തുടങ്ങിയ പേരാവൂർ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യു ഡി എഫ് പഞ്ചായത്ത് പ്രതിനിധികളുടേയും, പാർട്ടി പ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധ ജാഥയും, ധർണ്ണയും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പറും പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റുമായ ജൂബിലി ചാക്കോ അദ്ധ്യക്ഷ ആയിരുന്നു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് പൂക്കോത്ത്, മെമ്പർമാരായ ജോസ് ആന്റണി, രാജു ജോസഫ് , നൂറുദ്ദീൻ, രഞ്ജുഷ, റെജീന സിറാജ്, സുബാഷ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. അജ് നാസ്, സാജിർ, പി.പി. അലി, വിജയൻ, ജലാൽ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.