ഇന്ത്യയിൽ പിന്നാക്ക സാമൂഹിക വിഭാഗങ്ങളിൽപെട്ട സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകാനുള്ള സാധ്യത ഇരട്ടിയെന്ന് യുഎൻ

0 167

ഇന്ത്യയിൽ പിന്നാക്ക സാമൂഹിക വിഭാഗങ്ങളിൽപെട്ട സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകാനുള്ള സാധ്യത ഇരട്ടിയെന്ന് യുഎൻ

ഇന്ത്യയിൽ പിന്നാക്ക സാമൂഹിക വിഭാഗങ്ങളിൽപെട്ട സ്ത്രീകളും പെൺകുട്ടികളും ഇരയാകാനുളള സാധ്യത വളരെ കൂടുതലാണെന്ന് കാട്ടിത്തരുന്നതാണ് ഹാത്‌റാസിലെയും ബലറാംപുരിലേയും സംഭവങ്ങളെന്ന് യു.എൻ അഭിപ്രായപ്പെട്ടു

കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് അധികൃതർ മുൻ കൈയ്യെടുക്കണം. പെൺകുട്ടിയുടെ കുടുംബങ്ങൾക്ക് സമയബന്ധിതമായി നീതി, സാമൂഹിക പിന്തുണ, കൗൺസലിംഗ്, ആരോഗ്യ സംരക്ഷണം, പുനരധിവാസം, ശാക്തീകരണം എന്നിവ തേടുന്നതിനുളള അധികാരം ഉണ്ടെന്നും യുഎൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇന്ത്യൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടി അടിയന്തര പ്രാധാന്യമുള്ളതാണ്. സാമൂഹികരീതികളിൽ പുരുഷന്മാരും ആൺകുട്ടികളും സ്വീകരിക്കുന്ന പെരുമാറ്റ രീതി അഭിനന്ദനം അർഹിക്കുന്നതാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പരിഹരിക്കുന്നതിൽ യുഎൻ എല്ലാവിധ പിൻതുണ നൽകുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.