രേഖകളില്ലാത്തവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും

0 755

രേഖകളില്ലാത്തവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും

ദേശീയതലത്തില്‍ റെഡ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട ഇതര സംസ്ഥാനങ്ങളിലെ ജില്ലകളില്‍ നിന്ന് വരുന്നവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കും. രജിസ്‌ ട്രേഷനോ ഏത് ജില്ലയില്‍ നിന്നാണ് വരുന്നതെന്ന രേഖയോ ഇല്ലാത്തവരെയും ക്വാറന്റ യിനില്‍ താമസിപ്പിക്കും.ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിന്‍ സെന്ററുകളില്‍ സന്ദര്‍ശ കരെ അനുവദി ക്കില്ല.

വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍ നിന്നോ വരുന്നവരെ താമസിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിന്‍ സെന്ററുകളില്‍ സന്ദര്‍ശനത്തിന് കര്‍ശന വിലക്ക്. നിയുക്തരായ ഉദ്യോഗസ്ഥര്‍, പ്രസ്തുത കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ട വോളണ്ടിയര്‍മാര്‍ എന്നിവരെ മാത്രമേ ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. ബന്ധുക്കള്‍ക്കും സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ളവര്‍ക്കും വിലക്ക് ബാധകമാണ്.