കോവിഡ് വ്യാപനം രൂക്ഷമായ തിരുമേനി വാർഡിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സേവനങ്ങളും ഒപ്പം ജാഗ്രത പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി വാർഡ് നേതൃത്വം.

0 2,036

കോവിഡ് വ്യാപനം രൂക്ഷമായ തിരുമേനി വാർഡിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സേവനങ്ങളും ഒപ്പം ജാഗ്രത പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി വാർഡ് നേതൃത്വം.

 

ചെറുപുഴ : ചെറുപുഴ ഗ്രാമ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ തിരുമേനി പതിമൂന്നാം വാർഡിൽ കോവിഡ് ബാധിച്ച് കഷ്ടതയിലായിരിക്കുന്ന കുടുംബങ്ങൾക്കും മറ്റ് നിർദ്ദന കുടുംബങ്ങൾക്കും ആവശ്യമായ നാൽപതോളം ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകി വാർഡ് കമ്മിറ്റി.അതോടൊപ്പം വാർഡിൽ താമസിക്കുന്ന അഥിതി തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ മണ്ണെണ്ണ സ്റ്റോവ്‌ വാർഡിലെ സുമനുസുകളുടെ സഹായത്തോടെ വാർഡ് മെമ്പർ എത്തിച്ചു നൽകി.

കഴിഞ്ഞ ദിവസം തിരുമേനി ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന RTPCR പരിശോധയിൽ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഈ വാർഡിലാണ്. അതിനാൽ തന്നെ ഇവിടം ഉൾപ്പെട്ട തിരുമേനി, കോക്കടവ് ടൗണുകളിലെ കടകൾ അടച്ചിരുന്നു.ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ വോളന്റീർസ് വഴിയാണ് ലഭ്യമാക്കുന്നത്.വരും ദിവസങ്ങളിൽ കൂടുതൽ ടെസ്റ്റ്‌ നടത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുമാണ് വാർഡ് സമിതി തീരുമാനം.
കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ കിറ്റ് വിതരണത്തിന് വാർഡ് ജനപ്രതിനിധി പ്രവീൺ കെ ഡി, ടി കെ മാത്യു തടത്തിൽ, ജോർജ് ചെമ്പരത്തിയ്ക്കൽ, പ്രിൻസ് വെള്ളക്കട, ഷിജു മാത്യു പുത്തൻപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.