പാലാപറമ്ബിലെ മാലിന്യസംഭരണ കേന്ദ്രത്തിന് തീപിടിച്ചു

പാലാപറമ്ബിലെ മാലിന്യസംഭരണ കേന്ദ്രത്തിന് തീപിടിച്ചു

0 436

പാലാപറമ്ബിലെ മാലിന്യസംഭരണ കേന്ദ്രത്തിന് തീപിടിച്ചു

 

 

കൂത്തുപറമ്ബ് : തൊക്കിലങ്ങാടി പാലാപറമ്ബിലെ അജൈവ മാലിന്യസംഭരണ കേന്ദ്രത്തിന് തീപിടിച്ചു. കൂത്തുപറമ്ബ് നഗരസഭയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിന് ബുധനാഴ്ച അര്‍ധരാത്രിയിലും വ്യാഴാഴ്ച രാവിലെയുമാണ് രണ്ടുതവണ തീപ്പിടിത്തമുണ്ടായത്.

നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളിലെയും വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ സംഭരിക്കുന്ന കേന്ദ്രമാണിത്. അര്‍ധരാത്രി തീപ്പിടിത്തമുണ്ടായതറിഞ്ഞ് കൂത്തുപറമ്ബില്‍നിന്ന് രണ്ടും പാനൂരില്‍നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാസേന സ്ഥലത്തെത്തി രണ്ടുമണിക്കൂറോളം പരിശ്രമിച്ച്‌ പുലര്‍ച്ചെ 2.20-ഓടെ തീയണക്കുകയായിരുന്നു

.