ജനസേവ കേന്ദ്രത്തിലെ ഫാനിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0 903

പഞ്ചായത്ത് ജന സേവ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യയെയാണ് (30) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങിയാണ് ആത്മഹത്യ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ വഴക്കാണ് ആത്മഹത്യയുടെ കാരണമെന്നാണ് പൊലീസ് പറയുന്നത്.

രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Get real time updates directly on you device, subscribe now.