നാഷണല്‍ വിമണ്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ വിമൺസ് ഫെസ്റ്റ് സംഘടിപ്പിച്ചു

0 808

മാനന്തവാടി: നാഷണല്‍ വിമണ്‍സ് ഫ്രണ്ട് മാനന്തവാടി ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി ആനുകാലിക വിഷയങ്ങളില്‍ പ്രബന്ധ രചന, പ്രസംഗ മത്സരങ്ങള്‍ ഉള്‍പെടുത്തി വിമണ്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു. എന്‍. ഡബ്ല്യൂ.എഫ് പനമരം ഡിവിഷന്‍ പ്രസിഡന്റ് ജസീല സജീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസംഗ മത്സരത്തില്‍ ഫാരിഷ വാളാടും, ഉപന്യാസ രചനയില്‍ ഷംല താഴെയങ്ങാടിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.പരിപാടിക്ക് ഡിവിഷന്‍ പ്രസിഡന്റ് ലൈല, സെക്രട്ടറി സഫ്വാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി