ബൈക്കപകടത്തിൽ യുവാവ് മരിച്ചു
വൈത്തിരി: വൈത്തിരി പോലീസ് സ്‌റ്റേഷനു സമീപം ആശുപത്രി കവലയില്‍ വെച്ച് നടന്ന ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. വൈത്തിരി കിഴക്കേപറമ്പില്‍ ബാലകൃഷ്ണന്‍ നായരുടെ (ആധാരം വെണ്ടര്‍) മകന്‍ ശ്രീഹരി (26) യാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും തുടര്‍ന്ന് ശ്രീഹരി സമീപത്ത് കൂടിവന്ന കെഎസ് ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് മരിച്ചതായാണ് പ്രാഥമിക വിവരം.അമ്മ: പ്രമീള. സഹോദരി പ്രഭിത.