യുവാവ് തെങ്ങിൽ നിന്നു വീണു മരിച്ചു

0 620

യുവാവ് തെങ്ങിൽ നിന്നു വീണു മരിച്ചു

 

ഇരിട്ടി: തേങ്ങ പറിക്കുന്നതിനിടെ യുവാവ് തെങ്ങിൽ നിന്നു വീണു മരിച്ചു. പുന്നാട് തട്ടിലെ ചാത്തോത്ത് ഹൗസിൽ സി. കൃഷ്ണൻ്റെയും സൗമിനിയുടെയും മകൻ സി.സിജു (സേട്ടു/42) ആണ് തെങ്ങിൽ നിന്നു വീണു മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. പുന്നാട് തട്ടിൽ അയൽവാസിയുടെ തേങ്ങ പറിക്കുന്നതിനിടെ താഴെയ്ക്കു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെപുന്നാടിലെ വീട്ടിലെത്തിച്ച ശേഷം സംസ്ക്കരിക്കും

പുന്നാട് ടൗണിലെ ആദ്യകാല ഡ്രൈവർ ആയിരുന്നു. സഹോദരങ്ങൾ: സിനി, സീന